വിവാദമുയര്‍ത്തുന്ന ചിത്രങ്ങളുടെ സംവിധായകനാണ് തമിഴകത്തെ സാമി. ഉയിര്‍, മിറുഗം, സിന്ധു സമവേലി, കങ്കാരൂ തുടങ്ങിയ ചിത്രങ്ങള്‍ കല്ലേറും കൈയ്യടിയും ഒരുമിച്ചുവാങ്ങിയ സാമി ചിത്രങ്ങളാണ്. മലയാള നടി അമലപോളിനെ നായികയാക്കിയ സിന്ധു സമവേലി ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് തിയറ്ററുകളിലെത്തിയത്.

എന്നാല്‍ തമിഴകത്തെ സൂപ്പര്‍താരം ഇളയദളപതി വിജയിയെക്കുറിച്ച് സാമി നടത്തിയ പരാമര്‍ശമാണ് ഏവരെയും ഞെട്ടിച്ചത്. ആരാധകരെ എപ്പോഴും ഹൃദയത്തോടുചേര്‍ത്തുനിര്‍ത്തുന്ന താരത്തെക്കുറിച്ച് നടത്തിയ ആരോപണമാണ് ഏവരെയും ഞെട്ടിച്ചത്.

ആരാധകരെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന താരമാണ് ഇളയ ദളപതി വിജയ്. പൊതുവേദികളിലും ചിത്രീകരണ ഇടങ്ങളിലുമെല്ലാം തന്നെ കാണാന്‍ എത്തുന്ന ആരാധകരെ താരം നിരാശരാക്കാറില്ല, എന്ന് മാത്രമല്ല എത്ര പ്രകോപനപരമായ സമയങ്ങളിലും ശാന്തത കൈവിടാതെ നില്‍ക്കുന്ന ഇളയദളപതിയെ മാത്രമേ ആരാധകര്‍ കണ്ടിട്ടുള്ളൂ..

ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തില്‍ വിജയ് നല്ലൊരു നടനാണെന്നും സാമി പറഞ്ഞുവച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് സാമിയുടെ ഈ വിവാദ പ്രതികരണം. ”നിങ്ങള്‍ ജീവിതത്തില്‍ വലിയ നടനാണ്. നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കും, ആരാധകരാണ് തന്റെ നെഞ്ചില്‍ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും. എന്നാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുത്തതിന് ശേഷം നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാന്‍ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ഥ അഭിനയം.

എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ 50 കോടി രൂപ പ്രതിഫലം വാങ്ങുന്നതെന്ന് എനിക്ക് അറിയില്ല. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇതില്‍ എവിടെയാണ് നന്മയുള്ളത്, സത്യതസന്ധത ഉള്ളത്. പിന്നെന്തിനാണ് സ്റ്റേജില്‍ കയറി നിങ്ങള്‍ കള്ളങ്ങള്‍ പറയുന്നത്, ഉപദേശങ്ങള്‍ നല്‍കുന്നത്. ഏത്രകാലം നിങ്ങള്‍ക്ക് തമിഴരെ പറ്റിക്കാന്‍ കഴിയും. അഭിനയിക്കുന്നത് വിടൂ…ദയവ് ചെയ്ത സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.’-വീഡിയോയില്‍ സാമി പറയുന്നു.

ഇക്കാര്യത്തില്‍ വിജയ് ആരാധകരുടെ കടുത്ത പ്രതിഷേധത്തിനിരയാകുകയാണ് സാമി. എന്നിട്ടും വിജയ് ഇതില്‍ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here