ദളിതര്‍ക്കെതിരേ ജാത്യാഭിമാനം വച്ചുപുലര്‍ത്തുന്ന സവര്‍ണ്ണമേധാവിത്വത്തിന്റെ മറ്റൊരു ക്രൂരതകൂടി പുറത്തായി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. റോഡപകടത്തില്‍ കൊല്ലപ്പെട്ട ദളിതനായ കുപ്പനെന്ന മധ്യവയ്‌സ്‌കന്റെ മൃതദേഹമാണ് സവര്‍ണ്ണരുടെ ഭൂമിയിലൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ വഴികെട്ടിയടച്ചത്.

ഹിന്ദു വെല്ലല ഗൗണ്ടര്‍ വാണിയാര്‍ വിഭാഗത്തില്‍പെട്ടവരാണ് ദളിതന്റെ മൃതദേഹം കൊണ്ടുപോകുന്നതിനെ എതിര്‍ത്തത്. ഒടുവില്‍ മറ്റുവഴിയില്ലാതെ വന്നതോടെ മൃതദേഹം പാലത്തില്‍ നിന്ന് കയറില്‍ കെട്ടിയിറക്കിയശേഷം ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതിന്റെ മൊബൈല്‍ദൃശ്യം പുറത്തായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

dalit-funeral-caste-in-tamilnadu

LEAVE A REPLY

Please enter your comment!
Please enter your name here