രാംഗോപാല്‍വര്‍മ്മയെന്ന പേര് വെള്ളിത്തിരയില്‍ തിളക്കമുള്ള പേരാണ്. സംവിധനത്തിന് പഴയ തിളക്കമില്ലെങ്കിലും നവമാധ്യമങ്ങളിലൂടെ വേറിട്ട അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് വെടിപൊട്ടിച്ച് തരംഗമാകുകയാണ് പുള്ളിക്കാരന്റെ പുതിയ ഹോബി.

ഒരു തെലുങ്ക് ചിത്രത്തിന്റെ അടുത്തിടെ നടന്ന ആഘോഷവേളയില്‍ ബിയര്‍ പൊട്ടിച്ച് തലയിലൂടെ ഒഴിച്ച് കൂത്താടുന്ന സ്വന്തം വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. പിന്നാലെ നടി ചാര്‍മിയെ കെട്ടിപ്പിടിച്ച് നല്ല ചുടുമുത്തവും നല്‍കുന്നുണ്ട്.

വീഡിയോ കണ്ട ചില അസൂയാലുക്കള്‍ കൂടുതല്‍ ‘പൂസായ’ത് ആരാണെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ താരങ്ങള്‍ പങ്കുവയ്ക്കുന്നതിനെതിരേ വന്‍വിമര്‍ശനമാണ് ഉയരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here