വാഹനാപകടങ്ങളിലേറെയും അശ്രദ്ധകൊണ്ടാണ് ഉണ്ടാകുന്നത്. ചിലര്‍ ചെയ്യുന്ന പ്രവൃത്തിക്ക് ബലിയാടാകുന്നത് മറ്റൊരാളാകും. റഷ്യയിലെ റോഡില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യമാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.

വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡുവക്കത്തുനിന്നും ഒരു കാര്‍ റോഡിലേക്ക് എടുത്തതോടെ മാനംമര്യാദയ്ക്കുപോകുകയായിരുന്ന കാര്‍ തലകുത്തനെ മറിയുന്നതാണ് ദൃശ്യത്തില്‍.

പിന്നാലെ വന്ന കാറിലെ കാമറായില്‍ പതിഞ്ഞ ദൃശ്യം യുട്യൂബിലെത്തിയതോടെയാണ് ചെറിയൊരു അശ്രദ്ധകൊണ്ടുണ്ടായ അപകടത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. റോഡിലേക്ക് മറിഞ്ഞ കാര്‍ വേഗത കുറച്ചുവന്നതിനാല്‍ ആളപായമുണ്ടായില്ല. പിന്നാലെ വന്ന കാറും വേഗതയിലാകാഞ്ഞതും തുണയായി.

LEAVE A REPLY

Please enter your comment!
Please enter your name here