ഞാന്‍ മേനോനല്ല….ഞാന്‍ പോണേണ്. … വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്…. ബിനീഷിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

0
30

എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് അറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സള്‍ട്ട് നടന്ന ദിവസമാണിത്. 35 വയസ്സുണ്ട് എനിക്ക്. ചെയര്‍മാന്‍ വിളിച്ചിട്ട് വന്നതാണ്. എന്റെ സ്വന്തം വണ്ടിയിലാണ് വന്നത്. ശരിക്കും പറയാന്‍ പറ്റണില്ല.

ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് മേടിക്കാത്ത ആളാണ്. എനിക്ക് ഭയങ്കര സങ്കടമുണ്ട്.

ഷെയര്‍

സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. നിങ്ങൾ ഇത് കാണണം.

Ninakkay- നിനക്കായ്. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಅಕ್ಟೋಬರ್ 31, 2019

വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് .ആദ്യമായിട്ടല്ല കോളജില്‍ പോകുന്നത്. 220 ഓളം കോളജില്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തില്‍ ഇങ്ങനെയൊരു ഇന്‍സള്‍ട്ടിംഗ് ഉണ്ടാകുന്നത്. മറക്കാന്‍ പറ്റാത്തൊരു ഇന്‍സള്‍ട്ടിംഗ് ആണ്. ഒരു കാര്യം ഞാന്‍ എഴുതിക്കൊണ്ട് വന്നിട്ടുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് എഴുതിക്കൊണ്ട് വന്നിരിക്കുകയാണ്.

ഞാന്‍ പോണേണ്. ക്ഷണിക്കണം നിങ്ങള്‍. വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്. പക്ഷേ ഒരുപാട് സ്റ്റേജില്‍ പോയിട്ടുണ്ട്. ഒരു കൂലിപ്പണിക്കാരന്‍ എന്ന നിലയില്‍ എന്നെ കണ്ട്, സാറ് പറഞ്ഞത് സാറിന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന വ്യക്തിയാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന്. ചാന്‍സ് ചോദിച്ച വ്യക്തിയുടെ കൂടെ സ്റ്റേജ് പങ്കിടാന്‍ പറ്റില്ലെന്ന്. എനിക്ക് എന്താണ് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നല്ലതായിട്ട് വരട്ടെ നിങ്ങളുടെ പരിപാടി അടിപൊളിയാകട്ടെ എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. താങ്ക് യു.

LEAVE A REPLY

Please enter your comment!
Please enter your name here