സര്‍ക്കസ് കൂടാരത്തില്‍ കാണികളുടെ മുന്നിലിട്ട് പരിശീകനെ കരടി കൈകാര്യം ചെയ്തു. സംഭവത്തിന്റെ വീഡിയോ നവമാധ്യമക്കൂട്ടായ്മകളില്‍ പ്രചരിക്കുകയാണ്. റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന അറബാന തള്ളി നീക്കി പ്രകടനം കാഴ്ച വച്ച കരടിയാണ് പരിശീകനെ തള്ളിയിട്ടശേഷം പുറത്തുകയറിയിരുന്ന് ആക്രമിക്കാന്‍ തുടങ്ങിയത്.

കൂടെയുള്ളവര്‍ ചേര്‍ന്ന് അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണികള്‍ പരിഭ്രാന്തരാകുന്നതും വീഡിയോയിലുണ്ട്. സുരക്ഷവേലികളൊന്നുംകൂടാതെ തൊട്ടടുത്താണ് കാണികള്‍ ഇരുന്നത്.

കരടി പുറത്തുചാടുന്നതിനും മുമ്പ് മറ്റ് സര്‍ക്കസ് അഭ്യാസികളെത്തി കരടിയെ കൂട്ടിലേക്കു മാറ്റി. അക്രമണത്തിനിരയായ പരിശീലകന് പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here