ഉത്തരയ്ക്ക് ഉത്തരം മുട്ടി; ‘അമ്മ’യുടെ പേരില്‍ പൊങ്കാല തുടരുന്നു

0

അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച നടി ഊര്‍മ്മിളാ ഉണ്ണി ഫെയ്‌സ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിയതോടെ പുലിവാലുപിടിച്ച് മകള്‍ ഉത്തരാഉണ്ണി. ഊര്‍മ്മിളാ ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ തെറിവിളികള്‍ നിറഞ്ഞതോടെയാണ് അവര്‍ ഫെയ്‌സ്ബുക്ക് പൂട്ടിയത്. ഇതോടെ അരിശം തീരാത്ത ചിലര്‍ മകള്‍ ഉത്തരാ ഉണ്ണിയുടെ ഫെയ്‌സ്ബുക്കില്‍ കയറി പൊങ്കാല ഇട്ടുതുടങ്ങിയത് തുടരുകയാണ്. ഓരോ ചിത്രത്തിനു കീഴിലും അമ്മ ഊമ്മിളയ്ക്കിട്ടു തന്നെയാണ് തെറിവിളി തുടരുന്നത്.

ദിലീപിനെ തിരിച്ചെടുക്കാത്തതെന്തെന്ന ചോദ്യം ചോദിക്കാനുള്ള ധൈര്യം തനിക്കേ ഉണ്ടായുള്ളൂവെന്നും താനൊരു ഭീരുവാണെന്നും മന്ദബുദ്ധിയാണെന്നുമൊക്കെ പരസ്പര വിരുദ്ധമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ മൊഴിഞ്ഞ ഊര്‍മ്മിളാ ഉണ്ണിക്കെതിരേ വ്യാപകപ്രതിഷേധമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് പതിവ് ‘പൊങ്കാല ടീം’ രംഗത്തെത്തിയത്. പോലീസില്‍ പരാതിപ്പെടാനുള്ള ആലോചനയിലാണ് ഉത്തരയുടെ കുടുംബം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here