വല്ലാത്ത ദുരൂഹത: ജ്യൂസ് കടയിലെ സിസിടിവി തമ്പി കൈക്കലാക്കി ?, അര്‍ജുന്‍ നാട്ടിലില്ല, അപകട ദിവസം കാര്‍ അമിത വേഗത്തില്‍…

0

തിരുവനന്തപുരം: അതിവേഗത്തില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക, കൊല്ലത്ത് ജൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിട്ടിട്ടും പ്രകാശ് തമ്പി കൈക്കലാക്കി, വണ്ടി ഓടിച്ചിരുന്നുവെന്ന് സംശയിക്കുന്ന അര്‍ജുന്‍ അടക്കമുള്ളവര്‍ സംസ്ഥാനം വിട്ടു… ബാലഭാസ്‌കറിന്റെ വാഹനം അപകടപ്പെട്ടതിലും തുടര്‍ന്നുള്ള മരണത്തിലും ഓരോ ദിവസം കഴിയും തോറും ദുരൂഹത വര്‍ദ്ധിക്കുകയാണ്.

ബാലഭാസ്‌കറിന്റെ കുടുംബം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവെ, കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തിരുന്ന പ്രകാശ് തമ്പി കൈക്കലാക്കിയശേഷം തിരികെ നല്‍കിയെന്ന് ക്രൈം ബ്രാഞ്ചിന് കട ഉടമ മൊഴി നല്‍കിയെന്ന വാര്‍ത്ത പറത്തുവന്നു. ഇതിനു പിന്നാലെ ഹാര്‍ഡ് ഡിസ്‌ക്ക് കൊണ്ടുപോയത് പോലീസ് ആണെന്നു കട ഉടമ പ്രതികരിച്ചു.

അന്നേദിവസം തൃശൂരില്‍ നിന്നും ബാലഭാസ്‌കറിന്റെ കാര്‍ തിരുവനന്തപുരത്തേക്ക് 231 കിലോമീറ്റര്‍ ദൂരം യാത്രചെയ്തത് 2.37 മണിക്കൂറിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചാലക്കുടിയിലെ ക്യാമറിയില്‍ 1.08ന് കാര്‍ പതിയുമ്പോള്‍ 94 കിലോമീറ്ററായിരുന്നു വേഗം. ഇവിടെ അടക്കം അമിത വേഗത്തിന് കാറിന് പിഴ അടയ്ക്കാന്‍ നോട്ടീസും അയച്ചിട്ടുണ്ട്.

വാഹനമോടിച്ച അര്‍ജുന്‍ അസാമിലാണെന്നാണ് വിവരം. അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ അര്‍ജുന് ശാരീരികമായി ഏറെ അവശതകളുണ്ടായിരുന്നു. അര്‍ജുന്റെ സംസ്ഥാനം വിടലും പ്രകാശ് തമ്പി സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയെന്ന മൊഴിയും കേസിലെ ദുരൂഹത കൂട്ടുകയാണ്. കേസില്‍ ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അപകടമുണ്ടായി ബാലഭാസ്‌കറിന്റെ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാന്‍ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാര്‍ഡുമുള്‍പ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും ബന്ധു പ്രിയ വേണുഗോപാല്‍ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here