തൃശൂര്‍ പൂരം വെടിക്കെട്ട്: ആചാരപ്രകാരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി

0

ഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി. ആചാരപ്രകാരം തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് കോടതി വ്യക്തമാക്കി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും കോടതി ഇളവു വരുത്തി. കേന്ദ്ര ഏജന്‍സിയുടെ അനുമതി ലഭിക്കുന്ന പടക്കങ്ങള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു. ഒരു ക്ഷേത്ര ആചാരങ്ങളും വിലക്കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here