തിരുവനന്തപുരം: എഫ്.ഐ.ആറോ കേസോ ഇല്ലാത്തതിന്റെ പേരില്‍ ഇനി ലൈംഗികാതിക്രമ ഇരകളുടെ വൈദ്യപരിശോധന മുടങ്ങില്ല.

എഫ്.ഐ.ആറോ കേസോ നിര്‍ബന്ധമാണെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കി. ഇരയുടേയോ വൈദ്യപരിശോധനയ്‌ക്കെത്തുമ്പോള്‍ ഇരയ്‌ക്കൊപ്പമുള്ള രക്ഷിതാക്കളുടേയോ രേഖാമൂലമുള്ള സമ്മതപത്രം മതിയെന്നാണ് വൈദ്യപരിശോധനയ്ക്കുള്ള പരിഷ്‌കരിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.

സര്‍ക്കര്‍ പുറത്തിറക്കിയ മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇരയെ പരിശോധിക്കുന്നതില്‍ നിന്ന് ആശുപത്രികള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. ഗൈനക്കോളജിസ്റ്റ് ഇല്ലെന്നുള്ളതും ഇതിനുള്ള ഒരു കാരണമാകില്ല. ഇരകള്‍ക്ക് സൗജന്യ അടിയന്തര ചികിത്സയും കൗണ്‍സിലിംഗും നല്‍കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണ്. രക്ഷിതാക്കളുടെ അഭാവത്തില്‍ കുട്ടി വിശ്വാസമര്‍പ്പിക്കുന്ന ആളിന്റെ സാന്നിദ്ധ്യത്തിലാകണം ശരീരപരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here