നോണ്‍ വെജ് ഊണിന് 700, മട്ടണ്‍ ബിരിയാണിക്ക് 150; സബ്‌സിഡി ഒഴിവാക്കി പാര്‍ലമെന്റ് കാന്റീന്‍

ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ വകവയ്ക്കാതെ പാര്‍ലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വിപണി വിലയ്ക്ക് തന്നെ കാന്റീനിലും ഭക്ഷണം വില്‍ക്കാനാണ് തീരുമാനം. റൊട്ടിക്ക് മൂന്ന് രൂപ, വെജിറ്റേറിയന്‍ ഊണിന് 100 രൂപ, നോണ്‍- വെജ് ഊണിന് 700 രൂപ, മട്ടണ്‍ ബിരിയാണിക്ക് 150 രൂപ എന്നിങ്ങനെയാകും നിരക്കുകള്‍.

2016 മുതല്‍ കാന്റീന്‍ സബ്സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപ്പിലായത്. ഇളവ് ഒഴിവാക്കിയാല്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്സഭാ സ്പീക്കര്‍ സൂചനകള്‍ നല്‍കിയിരുന്നു. തൊട്ട് പിന്നാലെയാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സബ്സിഡി എടുത്ത് കളഞ്ഞതോടെ പ്രതിവര്‍ഷം എട്ട് കോടിയിലേറെ രൂപ ലോക്സഭാ സെക്രട്ടറിയേറ്റിന് ലാഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.

കാന്റീന്‍ നടത്തിപ്പ് ചുമതല നോര്‍ത്തേണ്‍ റെയില്‍വേസില്‍ നിന്നും ഐടിഡിസിക്ക് കൈമാറുമെന്നും സ്പീക്കര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here