കണ്ണൂര്‍: ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടി താഴ്ത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, കണ്ണൂര്‍ സ്വദേശി സെല്‍ജോ ജോണിനെഅറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിനി പ്രമീളയെയാണ് സെല്‍ജോ കാസര്‍കോട് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയത്. പുഴയില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഭാര്യ പ്രമീളയെ കാണാതായെന്ന് കാട്ടി കഴിഞ്ഞമാസം ഇരുപതിനാണ് സെല്‍ജോ കാസര്‍ഗോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.