മതേതര ഇന്ത്യ ഇന്നില്ല; പുതിയ യാഥാർത്ഥ്യങ്ങൾ മനസിലാക്കി തീരുമാനമെടുക്കണമെന്ന് ബൈഡനോട് പാകിസ്ഥാൻ

ഇസ്ലാമാബാദ്: തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യ ഇന്നില്ല, പുതിയ യാഥാർത്ഥ്യങ്ങൾ മനസിലാക്കിവേണം തീരുമാനങ്ങൾ സ്വീകരിക്കാനെന്ന് ബൈഡനോട് പാകിസ്ഥാൻ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടേതാണ് പ്രസ്താവന.കഴിഞ്ഞ നാല് വർഷത്തിനിടയിൽ ലോകത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. പാകിസ്ഥാനും മാറി. അതുകൊണ്ട് പുതിയ പാകിസ്ഥാനുമായി അമേരിക്ക ബന്ധം പുലർത്തണം. ഇന്ത്യക്കും മാറ്റങ്ങൾ സംഭവിച്ചു. തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യ ഇന്നില്ല.” ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

പുതിയ യാഥാർത്ഥ്യങ്ങൾ മനസിലാക്കി വേണം തീരുമാനങ്ങൾ സ്വീകരിക്കാൻ. പുതിയ അമേരിക്കൻ ഭരണകൂടത്തോട് ചെറിയൊരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞതിനു ശേഷമായിരുന്നു ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രതികരണം.

ഇന്ത്യയിൽ നിന്നുയർന്നുവരുന്ന സ്വരങ്ങൾ അത് മതേതര ഇന്ത്യയല്ലെന്നുള്ളതാണ്. ഹിന്ദുത്വത്തിന്റെ പുതിയ മുഖമാണുള്ളത്. ആർഎസ്എസ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗിക രീതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here