ബ്ലാസ്റ്റേഴ്സിനു തുടർച്ചയായ രണ്ടാം തോൽവി, പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായി

ഭുവനേശ്വർ | ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ്. രണ്ടാം പകുതി അവസാനിക്കുമ്പോൾ രണ്ടുഗോളുകൾ നേടിയ ഒഡിഷയോട് തോൽവി. ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി ഒമ്പതാം സ്ഥാനത്ത്.

ഒഡിഷയ്ക്കായി ജെറി (54), പെഡ്രോ (86) എന്നിവർ ഗോൾ നേടി. ഹർമൻജ്യോത് ഖാബ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്സ് 5–2 ന് തോറ്റിരുന്നു. രണ്ട് വിജയങ്ങളുള്ള ഒഡിഷ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 28ന് കൊച്ചിയിൽ മുംബൈയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Odisha fc defeats keral blasters in ISL 2022-23

LEAVE A REPLY

Please enter your comment!
Please enter your name here