ക​ണ്ണൂ​ര്‍: മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യ​തെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ​യ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തും. കേ​സി​ലെ പ്ര​തി​ക​ള്‍ എ​ല്ലാം ഒ​ളി​വി​ലാ​ണ്. ഇ​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടു​പി​ടി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ര്‍ അ​ക്ര​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പാ​നൂ​ര്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യും എ​സ്പി പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മ​ന്‍​സൂ​റി​നും സ​ഹോ​ദ​ര​നും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ന്‍ മു​ഹ്‌​സി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്‍​സൂ​റി​ന് വെ​ട്ടേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here