ആ ‘അഭ്യാസം’ വേണ്ടെന്ന് ഇന്ത്യയോട് മാലി

0

ഡല്‍ഹി: ഇന്ത്യയോടുള്ള നീരസം പ്രകടമാക്കി വീണ്ടും മാലിദ്വീപ്. അടുത്തമാസം നടക്കുന്ന സംയുക്തനാവിക അഭ്യാസത്തില്‍ പങ്കെടുക്കാനില്ലെന്ന് മാലി ഇന്ത്യയെ അറിയിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലാണ് ‘മിലന്‍’ എന്ന സംയുകത നാവികഅഭ്യാസം സംഘടിപ്പിക്കുന്നത്. പതിനാറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ അഭ്യാസത്തില്‍ നിന്നാണ് മാലി ഒഴിഞ്ഞത്. കാരണമൊന്നും വ്യക്തമാക്കാതെയാണ് മാലിയുടെ പിന്‍മാറ്റം.

മാലിയിലെ അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയല്‍രാജ്യങ്ങളിലേക്ക് നയതന്ത്രപ്രതിനിധികളെ അയച്ച മാലി പ്രസിഡന്റ് അബ്ദുള്ള യമീന്‍ ഇന്ത്യയിലേക്ക് ഈ സംഘത്തെ വിട്ടിരുന്നില്ല. ചൈനയുടെ സ്വാധീനഫലമായാണ് മാലിയുടെ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്. മാലി മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളോടാണ് ഇന്ത്യയ്ക്ക് താല്‍പര്യം. മാലിയില്‍ സൈനികമായി ഇടപെട്ട് രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കണമെന്ന് മുഹമ്മദ് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here