പത്തു വയസുകാരിയുടെ ദുരൂഹ മരണം: അമ്മ അടക്കം കസ്റ്റഡിയില്‍, സി.ഐ, എസ്.ഐ സസ്‌പെന്‍ഷനില്‍

0
3

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും ബന്ധുക്കളും അടക്കമുള്ളവര്‍ കസ്റ്റഡിയില്‍. കൊല്ലം റൂറല്‍ എസ്.പി. രണ്ടു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, സി.ഐയ്ക്കു പിന്നാലെ എസ്.ഐയെയും അന്വേഷണത്തിലെ വിഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു.

പെണ്‍കുട്ടി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുഹ്യഭാഗത്തുള്‍പ്പെടെ 22 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതൊന്നും പരിഗണിക്കാതെ സാധാരണ കേസെന്ന മട്ടിലാണ് സി.ഐ അന്വേഷണം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here