ഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷനു മുന്‍പേ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട ബി.ജെ.പി നടപടിയില്‍ സി.ബി.ഐ, ഐ.ബി അന്വേഷണം നടത്താന്‍ സാധ്യത.ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനായി കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് സൂചന.

തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏഴു ദിവസത്തിനകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കണം. രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് കമ്മിഷന്‍.സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒ.പി റാവത്ത് പറഞ്ഞു. ഭരണഘടനാപരമായും നിയമപരമായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതികള്‍ ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here