ഐഡൻ നൈജീരിയൻ തീരത്ത് എത്തിച്ചു, ഇന്ത്യക്കാരുടെ മോചനത്തിനായി ചർച്ചകൾ തുടരുന്നു

കൊച്ചി | സമുദ്രാതിർത്തി ലംഘിച്ചതിനു ഗിനി തടഞ്ഞുവെച്ച ചരക്കു കപ്പൽ ഹെറോയിക് ഐഡൻ നൈജീരിയൻ തീരത്ത് എത്തിച്ചു. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ കപ്പലിലുണ്ട്. ഇവരെ നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരുടെ മോചനം എപ്പോഴത്തേക്ക് ഉണ്ടാകുമെന്നോ എന്തൊക്കെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ വ്യക്തമായിട്ടില്ല.

ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലെത്തി ക്രൂഡോയിൽ ശേഖരിച്ചശേഷം നെതർലാൻഡ്‌സിലെ നോർട്ട്ഡാമിൽ എത്തേണ്ടതായിരുന്നു ഹെറോയിക് ഐഡൻ. ഓഗസ്റ്റ് എട്ടിനാണ് കപ്പൽ നൈജീരിയൻ തീരത്തെത്തിയത്. എന്നാൽ തുറമുഖത്ത് അടുക്കാനുള്ള നിർദേശം ലഭിച്ചില്ല. തുടർന്ന് അന്താരാഷ്ട്ര കപ്പൽചാലിൽ നങ്കൂരമിട്ടു. ഇത് നൈജീരിയയിലെ ബോണി ദ്വീപിനടുത്തുള്ള അക്‌പോ എണ്ണപ്പാടത്തിനടുത്തായിരുന്നു. സ്ഥലത്തെത്തിയ ഒരു നൈജീരിയൻ നാവികസേന കപ്പൽ ഐഡനോട് പിന്തുടരാൻ നിർദ്ദേശിച്ചു. കടൽ കൊള്ളക്കാർ ഒത്തിരിയുള്ള മേഖലയിൽ എത്തിയ കപ്പൽ നാവികസേനയുടേതെന്ന് സ്ഥിരികരിക്കാനാവാത്തതിനാൽ പിന്തുടർന്നില്ല. നങ്കൂരമിട്ടിടത്തു നിന്ന് കപ്പൽ ഗിനിയൻ മേഖലയിലേക്ക് നീങ്ങി.

അന്താരാഷ്ട്ര അതിർത്തി ലംഘിച്ചതിനാൽ ഗിനിയൻ അധികൃതർ ഓഗസ്റ്റ് 10-ന് കപ്പൽ കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കപ്പലിലെ ഫസ്റ്റ് ഓഫീസർ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൻ, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികൾ. അവിടത്തെ കേസുകൾ ഫൈൻ അടച്ചു തീർത്തതിനു പിന്നാലെയാണ് നൈജീരിയ ഇവരെ കസ്റ്റഡിയിലെടുത്തത്.

നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഉടൻ കപ്പലിലെത്തുമെന്നാണ് സൂചന. ഇതിനൊപ്പം നൈജീരിയൻ സർക്കാരിലെ ഉന്നതരുമായി നാവികരുടെ മോചനം സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിനാൽ ഹെറോയിക് ഐഡനെതിരേ നൈജീരിയൻ നിയമനടപടികളുണ്ടാകുമെന്നാണ് സൂചന.

hacked ship including indian navel officers reached nigeria bilateral

LEAVE A REPLY

Please enter your comment!
Please enter your name here