രണ്ട് കിലോ മീന്‍ കറിവച്ച് മുഴുവന്‍ ഭര്‍ത്താവും മക്കളും അകത്താക്കി. ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങിയത്. ഭാര്യ തയ്യാറാക്കിയ കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി അകത്താക്കി. വീട്ടമ്മയായ സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ബാക്കിയുണ്ടായിരുന്നില്ല

ഇതിനെച്ചൊല്ലി കുന്ദന്‍ മണ്ഡലും സാറ ദേവിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടയില്‍ ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന പരമാമര്‍ശമാണ് ഭര്യയെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മുപ്പത്തൊന്നുകാരിയാണ് സാറ ദേവി. ബാക്കിയുള്ളത് കഴിക്ക് എന്ന് പറഞ്ഞ ശേഷം കുന്ദന്‍ വയലിലേക്ക് പോയി. ഇതിന് പിന്നാലെ സാറ ദേവി വിഷം കഴിക്കുകയായിരുന്നു. സാറ ദേവി അവശനിലയില്‍ ആയതിന് പിന്നാലെ കുന്ദന്‍ വയലില്‍ നിന്നെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇവരുടെ നില വഷളാവുകയായിരുന്നു

എന്നാല്‍ മീന്‍ കറിയേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലെ പരാമര്‍ശം ഭാര്യയെ ഇത്ര വിഷമിപ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഇയാള്‍ പ്രതികരിക്കുന്നത്. ഇതിന് മുന്‍പ് ഭാര്യ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നില്ലെന്നും കുന്ദന്‍ വിശദമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here