കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

0

വയനാട്: പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലുമുള്‍പ്പെടെ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ കാണാതായതിനെ തുടര്‍ന്ന് തൊട്ടടുത്ത പറമ്പുകളില്‍ തിരയുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉളളില് ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here