രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിനേഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.

സം​സ്ഥാ​ന​ത്തു 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് 12, തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 11 , മ​റ്റു ജി​ല്ല​ക​ളി​ല്‍ ഒ​ന്‍​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ക. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​ങ്ങു​ന്ന ഈ ​മാ​സം 16-നു 13,300 ​പേ​ര്‍​ക്കു സം​സ്ഥാ​ന​ത്തു വാ​ക്സി​ന്‍ ന​ല്‍​കും. നി​ല​വി​ല്‍ ഓ​രോ കേ​ന്ദ്ര​ത്തി​ലും നൂ​റു പേ​ര്‍​ക്കാ​ണു വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ക.

3,54,897 പേ​രാ​ണ് വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വ​രേ​ണ്ട ദി​വ​സ​വും സ​മ​യ​വും എ​സ്‌എം​എ​സി​ലൂ​ടെ അ​റി​യി​ക്കും. വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ഒ​രു ഡോ​ക്ട​റ​ട​ക്കം അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. കൈ​യി​ലാ​ണ് വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ ഒ​രാ​ള്‍​ക്ക് അ​ഞ്ചു മി​നി​റ്റ് വേ​ണ്ടി വ​രും.

വാ​ക്സി​ന്‍ ന​ല്‍​കി​യ​ശേ​ഷം 30 മി​നി​റ്റ് ഇ​വ​രെ നി​രീ​ക്ഷി​ക്കും. ഒ​രാ​ള്‍​ക്ക് ഒ​രു വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സാ​ണ് കു​ത്തി​വ​യ്ക്കു​ന്ന​ത്. ആ​ദ്യ കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞ് നാ​ല് ആ​ഴ്ച ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ കു​ത്തി​വ​യ്പ് ന​ട​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here