12 മിനിട്ടിൽ 72 ഇഡലി, ഒപ്പം സാമ്പാറും ചമ്മന്തിയും… ഇഡലി എ ടി എം എത്തി

ബംഗളൂരു |ഇഡലി ഏവരുടെയും ഇഷ്ടഭക്ഷണമാണ്. മൃദുവായ ഇഡലി അതും സാമ്പാറും ചമ്മന്തി (ചട്നി)യും ചേർത്ത് കഴിക്കുക… ബംഗളൂരു നഗരത്തിൽ ആവശ്യക്കാർക്ക് യഥേഷ്ടം ഇഡലി വിതരണം ചെയ്യാൻ ഇഡലി എ ടി എം എത്തിയെന്നുള്ളതാണ് പുതിയ വാർത്ത. പണം നൽകിയാൽ ഏതു സമയവും എ ടി എം ഇഡലി വിതരണം ചെയ്യും.

ഇഡലി എടിഎമ്മിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ എത്തിയതോടെ വയറലാണ്. ബംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷപ്പ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പാണ് യന്ത്രം നിർമ്മിച്ചിരിക്കുന്നത്. 24X7 യന്ത്രം നിലവിൽ രണ്ടു സ്ഥലങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. 12 മിനിറ്റിനുള്ളിൽ 72 ഇഡ്‌ലികൾ വിതരണം ചെയ്യാൻ കഴിയും. ചമ്മന്തിപൊടി, ചട്ണി തുടങ്ങിയവയും നൽകും.

പ്രക്രിയ ലളിതമാണ്, വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മെനു ലഭിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യുക, നിങ്ങളുടെ ഓർഡർ നൽകുകയും പേയ്മെന്റ് നടത്തുകയും ചെയ്യുക. ഏകദേശം 55 സെക്കൻഡിനുള്ളിൽ ഇഡ്ഡലി ഫ്രഷ് ആയി വിതരണം ചെയ്യും. അധികം വൈകാതെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇഡലി എ ടി എം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Any time idlli machine in Bengaluru made by the startup Freshup Robotics, to deliver fresh in minutes.

LEAVE A REPLY

Please enter your comment!
Please enter your name here