ഗീതാ ഗോപിനാഥിനെക്കുറിച്ചുള്ള പരാമര്‍ശം സ്ത്രീവിരുദ്ധം’; അമിതാഭ് ബച്ചനെതിരെ സോഷ്യല്‍മീഡിയ

ബിഗ് ബിയുടെ ജനപ്രിയ ടെലിവിഷൻ ഷോ ആയ ‘കോൻ ബഗേന ക്രോര്‍പതി’യില്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. അമിതാഭ് ബച്ചന്റെ പരാമർശത്തിനെതിരെയാണ് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്. ബിഗ് ബിയുടെ ജനപ്രിയ ടെലിവിഷൻ ഷോ ആയ ‘കോൻ ബഗേന ക്രോര്‍പതി’യില്‍ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. അമിതാഭ് ബച്ചന്റെ പരാമർശത്തിനെതിരെയാണ് സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നത്.

തന്നെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്ന ഭാഗങ്ങള്‍ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താന്‍ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്‌പെഷലാണെന്നുമാണ് ഗീത കുറിച്ചത്. അതേസമയം അമിതാഭ് ബച്ചന്റെ പരാമര്‍ശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കില്‍ ബച്ചന്‍ സമാനമായ പരാമര്‍ശം നടത്തുമോയെന്നും ചിലർ ചോദിക്കുന്നു.  ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ ദുഃഖകരമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here