ഓസ്കാര്‍ അവാര്‍ഡുജേതാവും ഇന്ത്യയുടെ അഭിമാനവുമായ സംഗീതജ്ഞന് എ.ആര്.റഹ്മാന് ഇന്ന് 54-ാം ജന്മദിനം. ട്വിറ്ററില്‍ ആരാധകരടക്കമുള്ളവരുടെ ജന്മദിനസന്ദേശങ്ങള്‍ ഒഴുകിയെത്തുകയാണ്. ആഗോളതലത്തില്‍ ആരാധകരുള്ള ചുരുക്കം ഇന്ത്യാക്കാരില്‍ ഒരാളാണ് എ.ആര്.റഹ്മാന്. ചെന്നൈയിലെത്തി കുടുംബാംഗങ്ങളോടൊപ്പമാണ്
ഇന്ന് അദ്ദേഹം ചെലവഴിക്കുന്നത്.
എ. എസ്. ദിലീപ് കുമാര്‍ എന്ന അദ്ദേഹം 1967 ജനുവരി 6 -ന് മദ്രാസിലാണ് ജനിച്ചത്. പിന്നേട് ഇസ്ലാംമതം സ്വീകരിച്ച് അല്ലാഹ്രഖ റഹ്മാന് (എ. ആര്. റഹ്മാന്) എന്ന പേരു സ്വീകരിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും ബോളിവുഡിലേക്കും നിരവധി ഹോളിവുഡ് സിനിമകളിലും സംഗീതമൊരുക്കി. 2010 ല്‍ അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ അവാര്‍ഡ് പത്മഭൂഷണ്‍ നല്കി. ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് അക്കാദമി അവാര്‍ഡുകള്‍, രണ്ട് ഗ്രാമി അവാര്‍ഡുകള്‍, ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, പതിനഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, പതിനേഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിവ റഹ്മാന് ലഭിച്ചിട്ടുണ്ട്.