തിരുവനന്തപുരം: ഓണമാഘോഷിക്കാന്‍ ഉത്രാടം ദിനത്തില്‍ മലയാളികള്‍ വാങ്ങിക്കൂട്ടിയത് 53 കോടി രൂപയുടെ മദ്യം ! തിരുവോണത്തിണ് മഹാബലിയെ വരവേല്‍ക്കാന്‍ വാങ്ങി 39.75 കോടിക്ക്…. മലയാളികളുടെ ഇത്തവണത്തെ ഓണക്കുടി നൂറു കോടിക്ക് അടുത്താണ്. ബാറുകള്‍ പൂട്ടിക്കിടക്കുന്നതിനിടയിലാണ് കുടിയുടെ കാര്യത്തില്‍ മലയാളികള്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.

ബീവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലകളില്‍ ഇക്കുറി വില്‍പ്പനയില്‍ മുന്നില്‍ ഇത്തവണ കരുനാഗപ്പള്ളിക്കാണ്. കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസം കൊണ്ട് 48.74 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷങ്ങളില്‍ വന്‍ വില്‍പ്പന നടത്തിയിരുന്ന ചാലക്കുടി തൊട്ടു പിന്നിലുണ്ട്. ചാലക്കുടിയില്‍ 46.3 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാടനാളില്‍ ചാലക്കുടിയായിരുന്നു മുന്നില്‍.