വരുന്നു… നായ വളര്‍ത്താന്‍ ലൈസന്‍സ്

0
21

stray dog

അക്രമകാരികളായ തെരുവു നായ്ക്കളെ

കൊല്ലാമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

 

ഡല്‍ഹി: അക്രമകാരികളായ തെരുവു നായകളെ കൊല്ലാനുള്ള കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. 2006 ലാണ് അപകടകാരികളായ തെരുവു നായകളെ കൊല്ലാമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏറെ വൈകിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 

നായ വളര്‍ത്താന്‍ ലൈസന്‍സ് വരുന്നു

കോഴിക്കോട്: രൂക്ഷമായ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ വളര്‍ത്തു നായകള്‍ക്കു ലൈസന്‍സ് കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഉടമസ്ഥരിയില്‍ നായ പരിപാലനം സംബന്ധിച്ച് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷിപ്തമാകുന്നതോടെ തെരുവുനായ ശല്യം ഒരു പരിധിവരെ കുനയ്ക്കാന്‍ കഴിയുമെന്നാണ് അധികാരികളുടെ വിശദീകരണം. തെരുവുനായ പ്രശ്‌നത്തില്‍ ബോധല്‍ക്കരണം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്നിന് ഇതിനുള്ള നടപടി തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിക്കും തുടക്കം കുറിക്കും. നായ് ഒന്നിന് 250 രൂപ ചെലവിടാനാണ് തീരുമാനം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here