സഹജീവനക്കാരെ പിരിച്ചുവിട്ടു; 50 ബെന്‍സ് കാറുകള്‍ ഇടിച്ചുതകര്‍ത്ത് തൊഴിലാളി

മാന്‍ഡ്രിഡ്വടക്കന്‍ സ്‌പെയിനില്‍ മെഴ്‌സിഡസ് ബെന്‍സ് ഫാക്ടറിയിലെ ജീവനക്കാരന്‍ 50 ല്‍ അധികം കാറുകള്‍ തകര്‍ത്തു. ഫാക്ടറിയിലെ സഹജീവനക്കാരെ പിരിച്ചുവിട്ടതിരെയായിരുന്നു തൊഴിലാളിയുടെ രോഷപ്രകടനം. സമീപത്തുനിന്ന് അപഹരിച്ച ബുള്‍ഡോസര്‍ ഉപയോഗിച്ച് ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയാണ് കാറുകള്‍ തകര്‍ത്തത്.

38കാരനായ അദ്ദേഹം മെഴ്‌സിഡസ് ഇ.ക്യു.വി, വി-ക്ലാസ്, വീറ്റോ കൊമേഴ്‌സ്യല്‍ വാനുകള്‍ തുടങ്ങിയവയാണ് തകര്‍ത്തത്. 2 ദശലക്ഷം യൂറോയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കാറുകള്‍ തകര്‍ത്ത സാഹചര്യത്തില്‍ കമ്പനി അദ്ദേഹത്തേയും ജോലിയില്‍ നിന്ന് പുറത്താക്കി.തൊഴിലാളിയുടെ ആക്രമണത്തില്‍ മറ്റ് രണ്ട് ഫാക്ടറികള്‍ക്കും പൊതു റോഡുകളിലും കാര്യമായ നാശനഷ്ടമുണ്ടായി.പൊതു, സ്വകാര്യ സ്വത്ത് മോഷണം, നശിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here