32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി… ഹിമ മനുഷ്യന്റെ കാല്‍പ്പാടുകളെന്ന് ഇന്ത്യന്‍ സേന

0

ഡല്‍ഹി: നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം ഹിമമനുഷ്യന്‍ അഥവാ യതിയുടേതെന്ന് സംശയിക്കുന്ന വലിയ കാല്‍പ്പാടുകള്‍. മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രവും ഇന്തന്‍ സേന ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഏപ്രില്‍ ഒമ്പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ മക്കലു ബാരുണ്‍ നാഷണല്‍ പാര്‍ക്കിനു സമീപം മാത്രമാണ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്.

മഞ്ഞില്‍ വസിക്കുന്ന ഭീമാകാരരൂപിയാണ് യതിയെന്നാണ് നേപ്പാളിലെയും ടിബറ്റിലെയും നാടോടി കഥകളില്‍ വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here