227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ ഒരു സ്ഥലത്ത്. അതും കടലിന് അഭിമുഖമായി ബലകഴിഞ്ഞ നിലയില്‍… ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ കണ്ടെത്തിയ 227 ശരീരാവശിഷ്ടങ്ങള്‍ ചരിത്രത്തിലെ തന്നെ വലിയ ബാലബിലായിരിക്കുമെന്ന നിഗമനത്തിലാണ് പുരാവസ്ഥു ഗവേഷകര്‍.

പന്ത്രണ്ടു മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരികകാലത്ത് നടന്നിട്ടുള്ള ബലിയാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ചില അവശിഷ്ടങ്ങളില്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. തണുപ്പിനെ അതിജീവിക്കുന്ന രീതിയിലുള്ള കവചം ചെവിയില്‍ ധരിച്ച നിലയിലാണ് ചിലത്. നാലു മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളുടേതാണിതെന്നാണ് പ്രാഥമിക അനുമാനം.

വിനോസഞ്ചാര നഗരമായ ഹുവാന്‍ചകോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ അവശിഷ്ടങ്ങളുണ്ടോയെന്ന പരിശോധനകള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here