റോഡില്‍ മര്യാദ കാണിക്കാതെ ഓടിക്കുന്നതില്‍ കുപ്രസിദ്ധി കേട്ടവരാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍. പ്രത്യേകിച്ചും ദീര്‍ഘദൂര സര്‍വ്വീസുകളൊക്കെയും ഇരുചക്രവാഹന യാത്രക്കാരോട് മര്യാദ കാട്ടാറുമില്ല. ഓവര്‍ടേക്ക് ചെയ്തു കയറിവരുന്ന ആനവണ്ടികളെക്കണ്ട് ഒഴിഞ്ഞുപോകുകയല്ലാതെ ഇരുചക്രവാഹനക്കാര്‍ക്ക് മറ്റു നിവൃത്തിയുമില്ല.

എന്നാല്‍ മര്യാദയില്ലാതെ റോഡിനു നടുവിലൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റിനുമുന്നില്‍ പാറപോലെ നിന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ വീഡിയോയാണ് തരംഗമാകുന്നത്. യുവതി മാറിക്കൊടുക്കില്ലെന്നു മനസിലാക്കിയ ഡ്രൈവര്‍ പതിയെ ബസ് തന്റെ വശത്തേക്ക് തന്നെ ഒതുക്കിക്കൊണ്ടുപോകുന്ന ദൃശ്യം നടന്‍ ഉണ്ണിമുകുന്ദനടക്കം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ”കൈയ്യടിക്കടാ!!!” എന്നാണ് ഉണ്ണിമുകുന്ദന്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here