പ്രളയദുരന്തങ്ങളിലെ കണ്ണീര്‍ക്കാഴ്ചകള്‍ക്കിടയിലും ചെറുചിരി പടര്‍ത്തുന്ന കുഞ്ഞുകത്താണ് നവമാധ്യമങ്ങളില്‍ പടരുന്നത്. തിരുവനന്തപുരം ജില്ല ഒന്നാകെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നീങ്ങുകയാണ്. ഈ ആവേശത്തില്‍ പങ്കുചേരാന്‍ ആഗ്രഹിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കലക്ടര്‍ക്ക് അയച്ച ഒരു കത്താണ് ചിരിപടര്‍ത്തുന്നത്.

സാധാരണക്കാരുടെ അവകാശം തകര്‍ത്ത് ‘ഫ്‌ളഡ്’ ഇങ്ങനെ നില്‍ക്കുമ്പൊ അവരുടെ കൂടെ പങ്കെടുത്ത് കൂടെ നില്‍ക്കണമെന്നും അങ്ങനെയെങ്കില്‍ ‘ഓണപ്പരീക്ഷ’ ഇത്തവണ ഞങ്ങള്‍ക്ക് വേണ്ട എന്നുമാണ് വിദ്യാര്‍ത്ഥികള്‍ കലക്ടര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്.

തിരുവനന്തപുരം എസ്.എന്‍.വി. സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിയിരിക്കുന്നത്. ധൈര്യശാലിയായ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ‘സൂര്യദേവ്’ എന്ന തന്റെ പേര് എഴുതിയത്. ബാക്കി കുറച്ചുപേര്‍ പേരെഴുതാതെ ഒപ്പ് മാത്രമാണ് ഇട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here