കൈ കോര്‍ത്തുപിടിച്ച് സ്‌നേഹത്തോടെ മുട്ടിയിരുമ്മി നടക്കുകയാണ് അവര്‍ ചെയ്തത്. അധികാരികള്‍ പിടികൂടിയ അഞ്ച് യുവതീ യുവാക്കള്‍ക്ക് മുതില്‍ നാലു മുതല്‍ 22 വരെ ചൂരല്‍ അടി ശിക്ഷ നടപ്പാക്കി…

മുസ്ലിം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന ഇന്തോനേഷ്യയിലെ അഛേ പ്രവിശ്യയിലാണ് പരസ്യമായ ചാട്ടവാറടിയും ചൂരല്‍ അടിയും ഇപ്പോഴും തുടരുന്നത്. അവിവാഹിതരായവര്‍ മുട്ടിയിരുമി നടക്കുക, കൈകള്‍ പിടിക്കുക തുടങ്ങി മദ്യപാനം, ചൂതുകളി, സ്വവര്‍ഗരതി അടക്കമുള്ളവ ഇവിടെ കുറ്റമാണ്. മതപോലീസ് പിടികൂടിയാല്‍ മാസങ്ങള്‍ തടവില്‍ പാര്‍പ്പിച്ചശേഷമാണ് പരസ്യശിക്ഷയ്ക്ക് വിധേയരാക്കുന്നത്.

വ്യാഴാഴ്ചയാണ് ഒടുവില്‍ ചുരല്‍ കൊണ്ടുള്ള അടി ശിക്ഷ നടപ്പാക്കിയത്. പരസ്പരം കൈ കോര്‍ത്തു പിടിച്ചതിനും മുട്ടി ഉരുമി നടന്നതിനും പിടിക്കപ്പെട്ട അവിവാഹിതരായ സ്ത്രീ പുരുഷന്‍മാരെയാണ് പ്രവിശ്യ തലസ്ഥാനത്തെ പള്ളിക്കു മുന്നില്‍ പരസ്യമായി ശിക്ഷിച്ചത്. നാലു മുതല്‍ 22 വരെ ചൂരല്‍ അടിയാണ് ശിക്ഷയായ നടപ്പാക്കിയത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങളുടെ സാന്നിധ്യത്തില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് ശിക്ഷ നടപ്പാക്കുന്നത്. ശിക്ഷിക്കപ്പെട്ടയാളെ പരസ്യമായി നിര്‍ത്തി, ശരീരം മുഴുവന്‍ മൂടിയിട്ടുള്ള ഒരാള്‍ ശിക്ഷ നടപ്പാക്കും. ചൂരല്‍ മുതുകില്‍ പതിക്കുമ്പോള്‍ യുവതീ യുവാക്കള്‍ നിലവിളിക്കുന്നതും ഇതു കാണികള്‍ മൊബൈലില്‍ പകര്‍ത്തുന്നതും ചിത്രങ്ങളില്‍ കാണാം. ശിക്ഷ നടപ്പാക്കിയശേഷം പരസഹായമില്ലാതെ മടങ്ങിപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ചിലര്‍.

LEAVE A REPLY

Please enter your comment!
Please enter your name here