ചെന്നൈ: അവശനിലയിലായ യുവാവിനെ ചുമലില്‍ ചുമന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വനിതാ ഇന്‍സ്‌പെക്ടര്‍.

ചെന്നൈ കീഴ്പാക്കം ശ്മശാനത്തിലെ ജീവനക്കാരന്‍ ഉദയകുമാറിനെ ടി.പി. ച്രതം വനിതാ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി ചുമന്ന് ആശുപത്രിയിലേക്ക് അയക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാവുകണ്. കനത്ത മഴയെ തുടര്‍ന്ന് മരം വീഴുകയും അതിനടിയില്‍ ഉദയകുമാര്‍ കുടുങ്ങുകയുമായിരുന്നു. അബോധാവസ്ഥിലായ ഇയാള്‍ മരിച്ചെന്നു പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു.

സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും സംഘവും മരത്തിനടയില്‍ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. ജീവനുണ്ടെന്നു മനസിലാക്കിയ ഉടനെ തോളില്‍ ചുമന്ന് അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here