സാരിവിതരണം, അ​ടി​പി​ടി​, പിന്നെ കൂട്ടത്തല്ല്

0

ഹൈ​ദ​രാ​ബാ​ദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗ​ജ​ന്യ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും കൂ​ട്ട​ത്ത​ല്ലാ​യി.  ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ത്തു​ക​മ്മ ഉ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി സാ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത സാ​യ്ദാ​ബാ​ദി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സാ​രി വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി​യാ​യി. ത​ർ​ക്ക​ത്തി​ലാ​യ സ്ത്രീ​ക​ൾ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ന്ന​തി​ന്‍റെ​യും മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here