ഹൃദയാഘാതം, 21 ചോദിച്ചിട്ടും കൊടുക്കാതിരുന്ന നരേഷിനെ വിട്ടുപരിഞ്ഞ് സുല്‍ത്താന്‍ പോയി

കര്‍ണാല്‍: 21 കോടിയോളം രൂപ വില പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ, ഹരിയാനയിലെ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ജോട്ടെ ചത്തു. കോടികള്‍ വാഗ്ദാനം വന്നപ്പോഴും വില്‍ക്കുന്നില്ലെന്നു നിലപാടെടുത്ത ഉടമ, ഹരിയാന സ്വദേശി നരേഷ് ബെനിവാളിനെ വിട്ടു സുല്‍ത്താന്‍ പോയി. പെട്ടെന്നുള്ള ഹൃദയാഘാതമാണ് ജീവനെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

1200 കിലോ തൂക്കമുള്ള ജീവിത രീതിയിലും ഏറെ സവിശേഷതകളുള്ള പോത്തായിനുന്നു സുല്‍ത്താന്‍. ആറടി നീളം. ദിവസവും 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഭക്ഷണം. പിന്നെ പാലും കിലോ കണക്കിനു പച്ചിലയും വൈക്കോലും. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യസേവയും സുല്‍ത്താന് പതിവായിരുന്നു. പ്രശസ്തി വ്യാപിച്ചതോടെ സുല്‍ത്താന്റെ ബീജത്തിനായുള്ള ആവശ്യവും വര്‍ധിച്ചു. ഇതിലൂടെ ഒരു കോടിയോളം രൂപായാണ് പ്രതിവര്‍ഷം ഉടമയ്ക്ക് ലഭിച്ചിരുന്നത്.

ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവായിരുന്നു സുല്‍ത്താന്‍ ജാട്ടെ. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്‌നേഹി 21 കോടി രൂപവരെയാണ് സുല്‍ത്താനെ സ്വന്തമാക്കാന്‍ വാഗ്ദാനം ചെയ്തത്.

The famous buffalo – Sultan died of a heart attack in kaithal, Haryana. Sultan used to be the pride of all cattle fairs of the state. he was a Murrah breed of buffalo.

LEAVE A REPLY

Please enter your comment!
Please enter your name here