മാതാപിതാക്കള്‍ ബാധ്യത, വൃദ്ധസദനം നിര്‍ദേശിച്ച് പുതുതലമുറയുടെ 30 ശതമാനം

0

മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ബാധ്യതയായി കരുതുന്ന പുതുതലമുറയാണ് ഇന്ത്യയിലേതെന്ന് പഠനറിപ്പോര്‍ട്ട്. മരുമക്കള്‍ക്കളില്‍ നാല്‍പത്തഞ്ചു ശതമാനത്തിലധികംപേരും ഭര്‍ത്താവിന്റെ അമ്മയെ വെറുക്കുന്നവരാണെന്നും സര്‍വ്വെയില്‍ കണ്ടെത്തി. ഹെല്‍പേജ് ഇന്ത്യ എന്ന സംഘടനയാണ് ഇന്ത്യയിലെ 3050 പ്രായക്കാര്‍ക്കിടയില്‍ വയോജനസംരക്ഷണത്തെക്കുറിച്ച് പഠനം നടത്തിയത്.

35 ശതമാനത്തോളംപേര്‍ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെങ്കിലും അതില്‍ വലിയ സന്തോഷമൊന്നും കണ്ടെത്തുന്നുമില്ല. തങ്ങളുടെ കടമ നിറവേറ്റുന്നൂവെന്ന മനോഭാവം മാത്രമാണ് അവരെ നയിക്കുന്നത്. വയോജനങ്ങളില്‍ 40 ശതമാനത്തിനടുത്ത് ഒരു വരുമാനമാര്‍ഗവും ഇല്ലാത്തവരാണ്. മക്കളെയും മറ്റുള്ളവരെയും ആശ്രയിച്ചാണ് ഇത്തരക്കാരുടെ ജീവിതം മുന്നോട്ടുപോകുന്നത്. യുവതലമുറില്‍ 30 ശതമാനംപേരും മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ പാര്‍പ്പിക്കുന്നതിനോട് യോജിക്കുന്നൂവെന്ന ഞെട്ടിക്കുന്ന വിവരവും പഠനറിപ്പോര്‍ട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here