ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കളമൊരുങ്ങുന്നു; സൂര്യക്ക് സിന്ദൂരം ചാര്‍ത്താന്‍ ഇഷാന്‍

0

ട്രാന്‍സ്‌ജെന്‍ഡറായ സൂര്യയും ഇഷാന്‍ കെ ഷാനും വിവാഹിതരാകും. കേരളത്തില്‍ നിയമവിധേയമായി നടക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിനും ഇതോടെ കളമൊരുങ്ങുക. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് ഇരുവരും. രേഖകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ നിയമപരമായി വിവാഹത്തിന് തടസങ്ങളുമില്ല. ഏറെക്കാലമായി സൂര്യയും ഇഷാനും സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹം നടക്കുന്നത്. സ്‌പെഷ്യല്‍മാരേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹം ആഘോഷമാക്കാനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെയും തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here