നായയെ ഓടിച്ചുവിടാന്‍ ശ്രമിച്ചില്ല, ടാറിനടയിലാക്കി റോഡ് നിര്‍മ്മിച്ച ദയനീയ കാഴ്ച

0

റോഡിന്റെ സൈഡില്‍ കിടന്നുറങ്ങിയ നായയെ ടാറിനടയിലാക്കിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നത് വന്‍ രോഷം. പകുതി ടാറില്‍ പുതഞ്ഞ നായയുടെ ആഗ്രയില്‍ നിന്നുള്ള ചിത്രമാണ് സമൂഹ മാധ്യമത്തില്‍ പടരുന്നത്.

താജ്മഹളിനും സര്‍ക്യൂട്ട് ഹൗസിനും സമീപത്തുള്ള റോഡിലാണ് കഴിഞ്ഞ ദിവസം ടാറിംഗ് നടന്നത്. നായയെ ഓടിച്ചുവിടാന്‍ ശ്രമിക്കാതെ ടാര്‍ ഒഴിച്ചു. പിന്നാലെ റോഡ് റോള്‍ കയറ്റി ഉറപ്പിക്കുകയും ചെയ്തശേഷമുള്ള നായയുടെ ദയനീയ ചിത്രമാണ് പ്രചരിക്കുന്നത്.

പ്രതിഷേധം ശക്തമായതോടെ റോഡ് പൊളിച്ച് നായയുടെ ജഡം നീക്കം ചെയ്തു. നായ ചത്തുകിടക്കുകയായിരുന്നുവെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. രാത്രിയില്‍ നായ കിടക്കുന്നത് കണ്ടില്ലെന്നായിരുന്നു ജോലിക്കാരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here