കപ്പലില്‍ വെള്ളം നിറയുന്നു… ടൈറ്റാനിക്കിനെ ഓര്‍മ്മിപ്പിക്കുന്ന യാത്രക്കാരുടെ അനുഭവം, വീഡിയോ വയറല്‍

0

നടുകടലിലൂടെ യാത്ര ചെയ്യുന്നതിനിടെ കപ്പലില്‍ വെള്ളം നിറഞ്ഞാലോ. ഇത്തരമൊരു സാഹചര്യം വിവരിച്ച ടൈറ്റാനിക് സിനിമ ആരും മറക്കില്ല.
സ്വന്തം യാത്രയ്ക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായാലോ. കഴിഞ്ഞ ദിവസം ഉല്ലാസ യാത്ര തിരിച്ച ഒരു കൂട്ടര്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായി. ദുരന്തം മുന്നില്‍ കണ്ട് നടുങ്ങിയ ചിലരുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലാവുകയാണ്.

‘… ഇത് ഇന്റര്‍നെറ്റ് കണക്ഷനുള്ള അപൂര്‍വ്വ നിമിഷമാണ്. കപ്പലിനുള്ളില്‍ വെള്ളപ്പൊക്കമാണ്…’ ഏഴു ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് കാര്‍ണിവല്‍ ക്രൂയിസില്‍ പുറത്തെട്ട മാര്‍ല ഡിആന്‍ ഹാസെ ഫേസ് ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചു. പിന്നാലെ നിരവധി പേരും. യാത്ര ചെയ്തിരുന്ന കപ്പലിലേക്ക് വെള്ളം നിറയുന്നതും ബക്കറ്റുകളില്‍ ഈ വെള്ളം കോരി കളയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഒമ്പതാമത്തെ നിലയിലെ പൈപ്പ് പൊട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. 50 യാത്രക്കാരുടെ മുറികളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. ജീവനക്കാര്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here