പ്രകൃതി സൗഹൃദവീടുകളുടെ പ്രചാരകന്‍ ആര്‍കിടെക്റ്റ് ജി. ശങ്കറിന്റെ അഭിനുഭവക്കുറിപ്പാണ് ഈ പ്രളയകാലത്ത് ഒരു ഓര്‍മ്മപ്പെടുത്തലാകുന്നത്.

കോണ്‍ക്രീറ്റ് കൂടാരങ്ങളൊക്കെയും തകര്‍ന്നുവീണിട്ടും വെള്ളം ഒഴുകിനിറഞ്ഞിട്ടും ശങ്കറിന്റെ മണ്‍വീട് കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചു നിന്ന കഥയാണ് ചിത്രം സഹിതം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മണ്‍വീട് തകര്‍ന്നോയെന്ന് പലരും വന്ന് ഒളിഞ്ഞുനോക്കിപോയിട്ടുണ്ടെന്നും അദ്ദേഹം തമാശയായി കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍:


ഒരോര്‍മ.. ഇപ്പോള്‍ സമയം 12 മണി.
ഞങ്ങള്‍ വീട്ടില്‍ നിന്നും പടിയിറങ്ങികഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം.. പെരുമഴക്കാലത്തു.
രാത്രി മുഴുവന്‍ മകന് കൂട്ടായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുത്തിയിരുന്നു. ഒരു കോണ്‍ഫെറെന്‍സിനു വരുന്ന ക്ഷണിതാക്കളെ സ്വീകരിക്കുവാന്‍ കാത്തു കാത്തിരുന്നു. തിരികെ വീട്ടില്‍ എത്തുമ്പോഴും കലശലായ മഴയുണ്ടായിരുന്നു.
പിന്നീട് അറിയാതെ ഞാന്‍ ഉറങ്ങിപ്പോയി !
പത്തരയ്ക്ക് മുറ്റത്തു വെള്ളം കെ ട്ടിത്തുടങ്ങി. നാട്ടുകാര്‍, എന്റെ യുവസുഹൃത്തുക്കള്‍ .. അവര്‍ വന്നു പറഞ്ഞു, സൂക്ഷിക്കണം.. ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നു! കരമന നദി നിറഞ്ഞു കവിയുന്നു..
ആദ്യം സാധുമൃഗങ്ങളെ തുറന്നു വിട്ടു. അവര്‍ സ്വയം അവരുടെ ഉയര്‍ന്ന താവളങ്ങള്‍ കണ്ടെത്തി.
വെള്ളം അപ്പോഴേക്കും മുറിക്കത്തേക്കു ഇരച്ചു കയറിത്തുടങ്ങി.. പുസ്തകങ്ങള്‍.. അത്യാവശ്യം സാധനങ്ങള്‍ പലയിടങ്ങളിലായി ഉയര്‍ത്തി വച്ചു.. വെള്ളം വീണ്ടും ഉയര്‍ന്നു..
മൂന്നു ചെറിയപെട്ടികള്‍ തലയില്‍ വച്ചു പടിയിറങ്ങി.. ഞങ്ങള്‍ മൂന്നുപേര്‍..
തിരിച്ചെത്തിയത് ഒരാഴ്ച ശേഷം.. കുതിര്‍ന്ന ജീവിതം നേരെയാക്കാന്‍ വീണ്ടും മൂന്നാഴ്ച.
പലരും ഒളിച്ചു വന്നു നോക്കിയത്രേ, മണ്‍വീട് അവിടെ തന്നെ ഉണ്ടോ എന്ന് !
ഒരോര്‍മ്മ.”

LEAVE A REPLY

Please enter your comment!
Please enter your name here