മധുവിന്റെ കുടുംബത്തിന് സേവാഗിന്റെ കൈത്താങ്ങ്

0

അട്ടപ്പാടിയില്‍ അരിമോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിന്റെ അമ്മയ്ക്ക് ഒന്നരലക്ഷം രൂപ സഹായം നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തില്‍ സേവാഗ് ആ സംഭവത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. വീരേന്ദ്രസേവാഗ് ഫൗണ്ടേഷന്റെ പേരിലുള്ള ചെക്കാണ് മധുവിന്റെ മാതാവ് മല്ലിയുടെ പേരില്‍ അയച്ചുകൊടുത്തത്. രാഹുല്‍ ഈശ്വറാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് അഗളിപോലീസിന്റെ സാന്നിധ്യത്തില്‍ ചെക്ക് മധുവിന്റെ കുടുംബത്തിന് കൈമാറുമെന്നും രാഹുല്‍ഈശ്വര്‍ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here