കണ്ണൂര്‍: മാസങ്ങള്‍ മാത്രം പ്രായമുള്ള മകനെ ശരണ്യ ഇല്ലാതാക്കാന്‍ തീരുമാനിച്ചത് കാമുകനൊപ്പം ‘അടിച്ചുപൊളിച്ചു’ ജീവിക്കാന്‍. കസ്റ്റഡിയില്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ, ശരണ്യയെ തേടിയെത്തിയത് കാമുകന്റെ 17 മിസ്ഡ് കോളുകളും.

ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയെ ശരണ്യ പരിചയപ്പെട്ടത് പ്രണയ വിവാഹത്തിനുശേഷമാണ്. ഭര്‍ത്താവ് പ്രണവിന്റെ വീട്ടില്‍ വച്ചുണ്ടായ പരിചയം പിന്നീട് ഫേസ്ബുക്കിലും വാട്‌സപ്പിലൂടെയും വളര്‍ന്നു. കസ്റ്റഡിയിലെടുത്ത ശരണ്യയുടെ ഫോണിന്റെ ചാറ്റ് ഹിസ്റ്ററിയില്‍ നിന്നു പോലീസ് തിരിച്ചറിഞ്ഞതും കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ശരണ്യയുടെ അതിയായ ആഗ്രഹത്തെയാണ്.

ശരണ്യ ഗര്‍ഭിണിയായശേഷമാണ് പ്രണവ് ഗള്‍ഫിലേക്കു പോയത്. ഒരു വര്‍ഷത്തിനുശേഷം മടങ്ങിയെത്തിയശേഷമാണ് ദാമ്പത്യത്തില്‍ ഉലച്ചില്‍ പ്രകടമായത്. ഇതു മുതലെടുത്താണ് സുഹൃത്ത് ശരണ്യയുമായി അടുത്തത്. കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ മകനെ ക്രൂരമായി ഒഴിവാക്കുമ്പോള്‍, കാമുകന് മറ്റൊരു കാമുകിയുണ്ടെന്നുള്ളതാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്ന വിവരം.

മൂന്നു മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്റെ സാന്നിദ്ധ്യം കാര്യങ്ങള്‍ക്കു അനുകൂലമായ സമയമായി ശരണ്യ കണ്ടു. ഭര്‍ത്താവിന്റെ തലയില്‍ ചാരി രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. എന്നാല്‍, ശരണ്യയുടെ പ്രവര്‍ത്തിയില്‍ കാമുകനു പങ്കുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here