100 ദിവസം, ഒരേ വസ്ത്രമണിഞ്ഞ് അമേരിക്കന്‍ വനിത

ഒരാള്‍ക്ക് ഒരേ വസ്ത്രം തന്നെ എത്രദിവസം തുടര്‍ച്ചയായി ധരിക്കാനാകും. ഈ ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കും. മൂന്നോ നാലോ അഞ്ചോ, കൂടിപ്പോയാല്‍ ഒരാഴ്ചയുമൊക്കെയായിരിക്കും ഇതിനുള്ള ഉത്തരം. എന്നാല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന 52 കാരി സാറാ റോബിന്‍സ് കോളെ എത്ര ദിവസം തുടര്‍ച്ചയായി ഒരേ വസ്ത്രം ധരിച്ചുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍വെക്കും. തുടര്‍ച്ചയായി നൂറ് ദിവസമാണ് സാറാ ഒരേ വസ്ത്രം തന്നെ ധരിച്ചത്. മെറിനോ കമ്ബിളിയില്‍ നിന്ന് നിര്‍മിച്ച വസ്ത്രമാണ് സാറാ ഈ നൂറ് ദിവസവും ധരിച്ചത്.

– ഒരേ വസ്ത്രം തന്നെ നൂറ് ദിവസവും സാറ ധരിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16 ന് നടന്ന 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തു. നൂറ് ദിവസം ഒരേ വസ്ത്രം ധരിക്കുക എന്നതായിരുന്നു ചലഞ്ച്. അതില്‍ വിജയിച്ചശേഷം, സാറാ പുതിയൊരു വെല്ലുവിളി കൂടി ഉയര്‍ത്തി, പുതുവര്‍ഷത്തേയ്ക്ക് ഇനി പുതുതായി വസ്ത്രങ്ങളൊന്നും വാങ്ങില്ലെന്നായിരുന്നു ആ വെല്ലുവിളി.

”ഒരേ വസ്ത്രം തന്നെ നൂറ് ദിവസും ധരിച്ചതിലൂടെ എന്റെ ജീവിതത്തില്‍ ഒന്നും മാറിയിട്ടില്ല. പകരം, ഒരു പടി കൂടി മുന്നോട്ട് പോകാനും 2021 ജനുവരി 1 നും 2022 നും ഇടയില്‍ പുതിയ വസ്ത്രങ്ങളോ അനുബന്ധ ഉപകരണങ്ങളോ വാങ്ങാതിരിക്കാനും ഇത് എന്നെ പ്രചോദിപ്പിച്ചു’ -സാറയെ ഉദ്ധരിച്ച്‌ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇപ്പോള്‍ എന്ത് പരിപാടിയ്ക്കും ധരിക്കാന്‍ എനിക്ക് ധാരാളം വസ്ത്രങ്ങളുണ്ട്. ഇനി ഒരു ബാല്‍ഗൗണ്‍ വേണമെങ്കില്‍ എന്റെ അലമാരയില്‍ 1992 മുതല്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കും’, സാറ പറഞ്ഞു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ഒരു വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ അവരുടെ ചെലവ് ശീലങ്ങളില്‍ മാറ്റം വരുത്തുമെന്നും ഇതിലൂടെ ഭൂമിയെ രക്ഷിക്കാനാകുമെന്നുമാണ് വസ്ത്ര ബ്രാന്‍ഡായ വൂള്‍ നടത്തുന്ന ഡ്രസ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here