ശബരിനാഥന്‍ വിവാഹിതനാകുന്നു, വധു ഡോ. ദിവ്യ എസ്. അയ്യരാണ്

0
5

തിരുവനന്തപുരം∙ അന്തരിച്ച കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ മകനും അരുവിക്കര എം.എല്‍.എയുമായ ശബരിനാഥന്‍ വിവാഹിതനാകുന്നു. തിരുവനന്തപുരം സബ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് വധു. തിരുവനന്തപുരത്തുവച്ച് ഉടലെടുത്ത സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയിരിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നിശ്ചയിച്ചത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിവാഹ വാര്‍ത്ത ശബരിനാഥന്‍ പുറത്തുവിട്ടത്.

ശബരിനാഥന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി.ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.

സബ് കളക്ടർ Dr.ദിവ്യ.എസ്‌. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.

ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു…

ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ.. !!

LEAVE A REPLY

Please enter your comment!
Please enter your name here