റോഡുമില്ല, ആംബുലന്‍സുമില്ല… ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കമ്പില്‍കെട്ടി തോളില്‍ ചുമന്ന് ഊരുവാസികള്‍

0

പ്രസവ വേദന തുടങ്ങിയതോടെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാര്‍ഗമില്ലാതായി. മണിയെ ആശുപത്രിയിലെത്തിക്കാന്‍ എടവാണി കുംബ ഊരുവാസികള്‍ കമ്പില്‍കെട്ടി ചുമലില്‍ കെട്ടി ചുമന്നു. അട്ടപ്പാടിയില്‍ പൂര്‍ണ്ണഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാനാണ് ഇതൊക്കെ വേണ്ടിവന്നത്.

ഊരുവാസികള്‍ക്ക് പുറംലോകത്തേക്കെത്താനുണ്ടായിരുന്ന ഏകമാര്‍ഗം മഴയത്ത് ഗതാഗതയോഗ്യമല്ലാതായി. അതിനാല്‍ വാഹനമെത്തുന്ന അരുളിക്കോണം വരെ  4 km  യുവതിയെ ചുമക്കുകയല്ലാതെ മറ്റൊരു മാര്‍ഗം ഒപ്പമുള്ളവര്‍ക്കില്ലാതെയായി. ഇവിടെ നിന്ന് കോട്ടത്തറ ട്രെബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല.

ഇന്നലെ രാവിലെയാണ് യുവതിയുടെ വീട്ടുകാര്‍ ആംബുലന്‍സ് ആവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് വിളിച്ചത്. മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും ആംബലുന്‍സ് എത്തിയില്ല. ഒരു സ്വകാര്യ വാഹനത്തിലാണ് യുവതിയെ പിന്നീട് കോട്ടത്ത ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ എത്തിച്ച് പത്തുമിനിട്ടിനുള്ളില്‍ യുവതി പ്രസവിക്കുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here