കോട്ടയം: തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമായി ഉണ്ടാക്കി, സെ്റ്റതസ്‌കോപ്പ് വാങ്ങി… ആണ്‍വേഷത്തില്‍ ഡോക്ടറായി ചുറ്റിനടന്ന് പണം പിരിച്ചു. രോഗികളുടെ പരാതിയില്‍ ആലപ്പുഴ സ്വദേശി മേഴ്‌സിയെ പോലീസ് പൊക്കി. തട്ടിപ്പിനിറങ്ങിയതിന്റെ കാരണം അറിഞ്ഞപ്പോള്‍ പോലീസും മൂക്കത്ത് വിരല്‍വച്ചു.

ലിംമാറ്റ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ മേഴ്‌സി നടത്തിയ തട്ടിപ്പിന് ഇരയായാത് നിരവധി രോഗികളും ബന്ധുക്കളുമാണ്. ആലപ്പുഴയിലെ ഒരു കോണ്‍വെന്റില്‍ താമസിച്ചിരുന്ന മേഴ്‌സി ഒരു വണ്ടിപ്പെരിയാന്‍ സ്വദേശിയുമായി പരിചയത്തിലായി. കാരാപ്പുഴയില്‍ ഒരു വീടു വാടകയ്‌ക്കെടുത്ത് ഭാര്യാ ഭര്‍ത്താക്കന്മാരായി ഇവടെ താമസിക്കുന്നതിനിടെയാണ് മേഴ്‌സിക്ക് പുരുഷനാകാനുള്ള ആഗ്രഹം ജനിച്ചത്.

ലിംഗ മാറ്റത്തിനുള്ള ലക്ഷങ്ങളുടെ ചെലവും വര്‍ഷങ്ങളുടെ ചികിത്സയുമാണ് ഡോക്ടറെ കണ്ടപ്പോള്‍ വിശദീകരിച്ചത്. പണം കണ്ടെത്താനാകട്ടെ, മുന്നില്‍ തെളിഞ്ഞത് തട്ടിപ്പിന്റെ മാര്‍ഗവും. വയസ്‌കരക്കുന്നിലെ ആയൂര്‍വേദ ആശുപത്രിയിലെത്തി, ആണ്‍വേഷത്തില്‍ ഡോക്ടറായി തട്ടിപ്പ് തുടങ്ങി. നല്ല ചികിത്സ വാഗ്ദാനം ചെയ്ത് രോഗികളില്‍ നിന്ന് ആയിരങ്ങള്‍ കൈക്കലാക്കി. പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊങ്ങി.

തട്ടിപ്പിന് ഇരയായ ഒരാള്‍ കോട്ടയം ടൗണില്‍ മേഴ്‌സിയെ കണ്ടതോശട വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസും സംഘവും ചുരുളഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here