വടിവാളിനോട് ഏറ്റുമുട്ടാന്‍ കസേരയും ചെരുപ്പും; വൃദ്ധദമ്പതിമാരുടെ ചെറുത്തുനില്‍പ് വീഡിയോ

0

🤭വടിവാളുമായി വന്ന കള്ളൻമാരെ ധീരതയോടെ നേരിട്ട ഈ വൃദ്ധ ദമ്പതിമാരെ അഭിനന്ദിക്കാതെ വയ്യ💪👍👍👍

Posted by Malayali Club on Monday, 12 August 2019

വടിവാളുമായി എത്തിയ മോഷ്ടാക്കളെ കസേരകൊണ്ടടിച്ച് ഓടിച്ച വയോധിക ദമ്പതിമാരുടെ വീഡിയോ നവമാധ്യമങ്ങളില്‍ നിറയുന്നു. തിരുനെല്‍വേലിയിലാണ് സംഭവം.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ വീടിനുപുറത്ത് വിശ്രമിക്കുകയായിരുന്ന ഷണ്‍മുഖവേലാണ് ആദ്യം ആക്രമിക്കപ്പെട്ടത്. പിന്നിലൂടെ എത്തിയ മോഷ്ടാവ് കഴുത്തില്‍ തുണിമുറുക്കി തള്ളിയിട്ടെങ്കിലും ചാടിയെണീറ്റ വയോധകന്‍ കസേരകൊണ്ട് പ്രതിരോധം തീര്‍ക്കുകയായിരുന്നു.

ഭാര്യ സെന്താമരയും കൈയ്യില്‍കിട്ടിയ ചെരുപ്പുവരെ മോഷ്ടാക്കള്‍ക്കുനേരെ ഏറിഞ്ഞുതുടങ്ങി. പ്ലാസ്റ്റിക് കസേര വെട്ടുകൊണ്ട് ചിതറിയെങ്കിലും വയോധികരുടെ പ്രതിരോധം തകര്‍ക്കാന്‍ കഴിയാതെ മോഷ്ടാക്കള്‍ പിന്‍മാറി. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here