കെനിയ: വെള്ള കണ്ടാമൃഗങ്ങളില്‍ ലോകത്തിന്റെ അവസാനത്തെ ആണ്‍തരിയായിരുന്നു സുഡാന്‍. തിങ്കളാഴ്ചയാണ് കെനിയയിലെ വന്യജീവി സംരക്ഷണകേന്ദ്രത്തിലായിരുന്നു അന്ത്യം. ഇനി ഈ വിഭാഗത്തില്‍പെട്ട രണ്ടുപെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളാല്‍ പലവിധത്തിലുള്ള ചികിത്സകളിലായിരുന്നു സുഡാന്‍. 1975 ല്‍ രണ്ടുവയസുള്ളപ്പോഴാണ് സുഡാനെ ചെക്ക് റിപ്പബഌക്കിലെ മൃഗശാലയിലെത്തിച്ചത്. 2009 ല്‍ അവിടെനിന്നും കെനിയയിലെത്തിച്ചു. തുടര്‍ന്ന് സുഡാനെ കാണാന്‍ സന്ദര്‍ശകരുടെ നീണ്ടനിര തന്നെയുണ്ടായി. എല്ലാവരരോടും സൗഹാര്‍ദപൂര്‍വ്വമാണ് സുഡാന്‍ പെരുമാറിയിരുന്നതെന്ന് പരിപാലകര്‍ പറയുന്നു.

വലിപ്പവും നിറവുമായിരുന്നു സുഡാന്റെ പ്രത്യേകത. വംശംനിലനിര്‍ത്താന്‍ അധികൃതര്‍ പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവശേഷിക്കുന്ന പെണ്‍ കണ്ടാമൃഗങ്ങളില്‍ ഒരാള്‍ സുഡാന്റെ മകള്‍ നാജിനും ചെറുമകള്‍ ഫാറ്റിയുമാണത്രേ. ഏതായാലും ആണൊരുത്തനില്ലാത്ത ജീവിവര്‍ഗമായി ഒറ്റപ്പെട്ടിരിക്കയാണ് നാജിനും ഫാറ്റിയും.

LEAVE A REPLY

Please enter your comment!
Please enter your name here