മക്കളെ നന്നായി നോക്കണേ…നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്…വിത്ത് ലോട്ട്‌സ് ഓഫ് ലൗ…നൊമ്പരമായി ലിനിയുടെ കത്ത്

0

‘സജിചേട്ടാ, ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ…, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
സോറി, നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്…വിത്ത് ലോട്ട്‌സ് ഓഫ് ലൗ…’

മരണത്തെ മുഖാമുഖം കണ്ട് ഐ.സി.യുവില്‍ കഴിയവേ ലിനി എഴുതിയ വരികളാണിത്. ഈ കത്ത് ഇന്ന് എല്ലാവരുടെയും നൊമ്പരമാവുകയാണ്. ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞവേളയില്‍ ലിനി എഴുതിയ കത്തില്‍ പല വാക്കുകളും ഇംഗ്ലീഷിലാണ്.

ജോലിക്കു പോയ അമ്മ തിരികെ വരില്ലെന്ന് അഞ്ചും രണ്ടും വയസുള്ള മക്കള്‍ക്ക് അറിയില്ല. അമ്മയെ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കാതെ നാട്ടിലെത്തിയ അച്ഛനെ കണ്ട സന്തോഷത്തിലാണ് ഇരുവരും. ബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോലും ജീവനറ്റ ശരീരം നേരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രാത്രിയില്‍ വെസ്റ്റഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളും കൂടിയാണ്.

ഐ.എം.എ അടക്കമുള്ള സംഘടനകള്‍ കുടുംബത്തിന്റെ ദു:ഖത്തിലും ബുദ്ധിമുട്ടിലും പങ്കുചേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

Read More:

മാലാഖ മറഞ്ഞു, അമ്മ വരുന്നതും കാത്ത് രണ്ട് കുരുന്നുകള്‍, അവള്‍ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിംഗ് സമൂഹം


Loading...

LEAVE A REPLY

Please enter your comment!
Please enter your name here